dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ 70% ചെറുകിട ബിസിനസുകളും സാമ്പത്തിക നഷ്ടത്തിൽ; റിപ്പോർട്ട്

Reading Time: < 1 minute

കാനഡയിലെ ഏകദേശം 70 ശതമാനം ചെറുകിട ബിസിനസുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പ്രതിസന്ധി നേരിട്ടതായി കാനഡൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ്സിന്റെ പുതിയ റിപ്പോർട്ട് . ഇതിൽ സാമ്പത്തിക നഷ്ടവും ഉൾപ്പെടുന്നു.
സ്ഥലത്തെ ഗതാഗതക്കുരുക്ക്, പൊടി, അവശിഷ്ടങ്ങൾ, ശബ്ദം എന്നിവയാണ് പ്രാദേശിക നിർമ്മാണം ഉണ്ടാക്കുന്ന തടസ്സങ്ങൾ. പല ചെറുകിട ബിസിനസുകളും പാർക്കിങ്, യാത്രാ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും കടയിലെത്താനും പാർക്കിംഗ് സ്ഥലം കണ്ടെത്താനും ബുദ്ധിമുട്ട് നേരിടുന്നത് അവസാനം വിൽപ്പന നഷ്ടത്തിലും വരുമാനം കുറയുന്നതിലും കലാശിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തങ്ങളെ ബാധിച്ച ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണ പ്രശ്നങ്ങൾ ചെറുകിട വ്യാപാരികൾക്ക് ശരാശരി 22 ശതമാനം വരുമാനം നഷ്ടപ്പെട്ടതായി സിഎഫ്ഐബി പറയുന്നു.
പൂർത്തിയായ അടിസ്ഥാന സൗകര്യ പ്രോജക്റ്റുകളിൽ നിന്ന് ചെറുകിട ബിസിനസുകൾക്ക് ഗുണം ലഭിക്കുമെങ്കിലും, പലതും ആനുകൂല്യങ്ങൾ അനുഭവിക്കുന്നതിന് മുമ്പ് തന്നെ പൂട്ടിപ്പോകുന്നു എന്നും റിപ്പോർട്ട് പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ദൈനംദിന ബിസിനസിനെ തടസ്സപ്പെടുത്തുമ്പോൾ പോലും ചെറുകിട ബിസിനസുകൾ വളരാൻ സഹായിക്കുന്ന സമഗ്രമായ നിർമ്മാണ ലഘൂകരണ പദ്ധതികൾ എല്ലാ തലത്തിലുള്ള സർക്കാരും സ്ഥാപിക്കണമെന്ന് സിഎഫ്ഐബി നിർദ്ദേശിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *