കാനഡയിൽ ഇന്ത്യൻ ഗായകന്റെ വീടിനു നേരെ വെടിവെപ്പ്. കാനഡയിൽ താമസിക്കുന്ന പഞ്ചാബി ഗായകനായ എപി ധില്ലന്റെ വാൻകൂവറിലെ വീടിനു മുൻപിൽ ആയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയിയും രോഹിത് ഗോദരയും ഏറ്റെടുത്തു.
അനന്ത് അംബാനി-രാധിക മർച്ചന്റ് വിവാഹത്തിൽ അടക്കം ശ്രദ്ധാകേന്ദ്രമായിരുന്ന ഗായകനായിരുന്നു എപി ധില്ലൻ. വാൻകൂവർ നഗരത്തിൽ വിക്ടോറിയ ഐലൻഡ് ഏരിയയിലാണ് ഇയാൾ താമസിച്ചിരുന്നത്. കാനഡയിൽ ഇന്ന് വിക്ടോറിയ ഐലൻഡ് ഏരിയയിൽ ഗായകന്റെ വീടിനു മുൻപിലായും ടൊറന്റോ നഗരത്തിൽ വുഡ് ബ്രിഡ്ജിലും വെടിവെപ്പുകൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
