കഴിഞ്ഞ ആറ് മാസത്തിനിടെ ഇലക്ട്രാണിക് കടകളിൽ നിന്ന് പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾ (പിഒഎസ്) മോഷണത്തിൽ 40 ശതമാനം വർധനവുണ്ടായതായി ടൊറന്റോ പോലീസ്. ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പോലീസും, പേയ്മെന്റ് സേവന ദാതാക്കളും, ഇരയായ ചെറുകിട ബിസിനസ്സുകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ടൊറൻ്റോ ഡെപ്യൂട്ടി മേയർ മൈക്ക് കോളെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ടൊറൊന്റോയിൽ മാത്രം 300 ലധികം ചെറുകിട ബിസിനസ്സുകളുടെ പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾ (പിഒഎസ്) മോഷണം പോയിട്ടുണ്ട്. ടൊറൊന്റോയിലെ യുണൈറ്റഡ് ബേക്കേഴ്സ് ഡെയറി റെസ്റ്റോറന്റിൽ ഇത് രണ്ട് തവണ മോഷണം നടന്നിട്ടുണ്ട്.
പോയിന്റ് ഓഫ് സെയിൽ ടെർമിനൽ (പിഒഎസ്) മോഷ്ടിക്കുന്നവർ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലേക്ക് പണം റീഫണ്ട് ചെയ്യുന്നു. ചില ബിസിനസ് സ്ഥാപനങ്ങൾക്ക് ഇതുവഴി 50,000 ഡോളർ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
റീഫണ്ട് പരിധി നിശ്ചയിക്കുക, പാസ്‌വേഡുകൾ ഉപയോഗിക്കുക, കൂടാതെ രാത്രിയിൽ ടെർമിനലുകൾ ലോക്ക് ചെയ്യുക എന്നീ നടപടികളിലൂടെ പിഒഎസ് മുഖേനയുള്ള തട്ടിപ്പുകൾ ഒരുപരിധി വരെ തടയാൻ സാധിക്കുമെന്ന് യോഗം വ്യക്തമാക്കുന്നു.







