dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Uncategorized

കാനഡയിൽ കാറപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവും മരിച്ചു

Reading Time: < 1 minute

വെള്ളിയാഴ്ച പുലർച്ചെ പിഇഐയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവും മരിച്ചു. കോട്ടയും സ്വദേശി ജു​ഗൽ ആണ് മരിച്ചത്. ഈ അപകടത്തിൽ പിറവം കവനാപ്പറമ്പിൽ ഷാജി ‍ജോണിൻ്റെ മകൾ ഡോണ(23) മരിച്ചിരുന്നു.

നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ പ്രിൻസ് കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുപേരുടെ നില ​ഗുരുതരമായിരുന്നു അതിലൊരാളാണ് മരിച്ചത്. സംഭവത്തിൽ ഡ്രൈവർക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നും ആർസിഎംപി പറഞ്ഞു.
പുലർച്ചെ 5 മണിയോടെ പിഇഐയിലെ അൽബാനിയിലെ ട്രാൻസ്-കാനഡ ഹൈവേയിലാണ് സംഭവം നടന്നത്. ഹൈവേയിൽ നിന്ന് റാംപിലേക്ക് തിരിയുമ്പോൾ നിയന്ത്രണം വിട്ട് കാർ മറിഞ്ഞതാണെന്ന് ആർസിഎംപി പറയുന്നു. സംഭവം അന്വേഷിച്ചുവരുകയാണെന്നും RCMP വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *