dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Sports

ഇന്ത്യയ്ക്ക്‌ തിരിച്ചടി; വിനേഷ്‌ ഫോഗട്ടിനെ അയോഗ്യയാക്കി

Reading Time: < 1 minute

പാരിസ്‌ : പാരിസ്‌ ഒളിമ്പിക്‌സ്‌ 50 കിലോഗ്രാം ഗുസ്‌തിയിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം വിനേഷ ഫോഗട്ട്‌ അയോഗ്യ. ഭാരപരിശോധനയിൽ പരാജയപ്പെട്ടതാണ് ഇന്ത്യൻ താരത്തിന് തിരിച്ചടിയായത്. പരിശോധിച്ചതിലും 100 ഗ്രാം ഭാരം കൂടുതൽ അനുഭവപ്പെട്ടതിനെ തുടർന്നാണ്‌ താരത്തെ അയോഗ്യയാക്കിയത്.
ഫെെനലിൽ അമേരിക്കൻ താരത്തെ നേരിടാൻ തയ്യാറെടുക്കുന്നതിന് മുന്നേയുള്ള ഭാരപരിശോധനയിലാണ് വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്. അയോഗ്യയായതോടെ വിനേഷിന് ഒരു മെഡലും ലഭിക്കില്ല.
ചൊവ്വാഴ്ച വെെകുന്നേരത്തോടെ സെമി ഫെെനലിന് ശേഷം നടന്ന പരിശോധനയിൽ വിനേഷിന് രണ്ട് കിലോഗ്രാം അധികം ഭാരം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന് ബുധനാഴ്ച രാവിലെയോടെ ഭാരം കുറയ്ക്കാനുള്ള വിനേഷിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *