ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റിന്റെ ഭാഗമായി പ്രവിശ്യയിലെ ജനങ്ങള്‍ക്ക് റിബേറ്റ് ചെക്കുകള്‍ അയക്കാന്‍ തീരുമാനിച്ച് ഒന്റാരിയോ സര്‍ക്കാര്‍. ഇതോടെ ഒരാള്‍ക്ക് കുറഞ്ഞത് 200 ഡോളറിന്റെ ചെക്കുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒക്ടോബര്‍ 30 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രവിശ്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീടുകള്‍ നിര്‍മിക്കുന്നതിലും ഡോക്ടര്‍മാരെ നിയമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കണമെന്ന് എന്‍ഡിപി നേതാവ് മാരിറ്റ് സ്റ്റൈല്‍സ് എക്‌സില്‍ വ്യക്തമാക്കി.







