വിവിധ തരത്തിലുള്ള ചെള്ളുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങൾ ഒന്റാരിയോയിൽ വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. ചെള്ളുകൾ, കൊതുകുകൾ ഉൾപ്പെടെയുള്ള ജീവികൾക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
black legged ആയിട്ടുള്ള ചെള്ളുകളാണ് പ്രവിശ്യയിൽ കണ്ടു വരുന്നവയിൽ ഏറെയും. ഇതിൽ മിക്കവയും ലൈം രോഗത്തിന് കാരണമാകുന്നവയാണ്. നാഡീവ്യൂഹത്തെ ബാധിച്ച് മരണംവരെ സംഭവിക്കാവുന്ന ഗുരുതര രോഗമാണിത്. അതിനാൽ തന്നെ തുടക്കത്തിൽ തന്നെ ചികിത്സ ഉറപ്പാക്കിയാൽ മാത്രമേ രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. ചെള്ളുകടിച്ച പാടും, ചർമത്തിൽ ചൊറിച്ചിലും തടിപ്പും തുടങ്ങിയവ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ പലരും ഈ ലക്ഷണങ്ങൾ അത്ര കാര്യമാക്കാറില്ലാത്തതിനാൽ വളരെ വൈകിയാവും രോഗ സ്ഥിരീകരണം നടക്കുക. തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന അസുഖങ്ങൾക്ക് കാരണമാകുന്ന 12 സ്പിഷീസിന്റെ സാനിധ്യം കൂടി പ്രവിശ്യയിൽ കണ്ടെത്തിയിട്ടുണ്ട്.Lone Star Tick ആണ് അസുഖം പരത്തുന്ന മറ്റൊരു വിഭാഗം ചെള്ള്.
ഒന്റാരിയോയിൽ ചെള്ള് കാലം : ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതമാകും
Reading Time: < 1 minute






