മൃഗത്തിന്റെ കൊമ്പുകള്‍ കൈവശം കനേഡിയന്‍ വിനോദസഞ്ചാരി ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ പിടിയിൽ. ലഗേജില്‍ സൂക്ഷിച്ച നിലയിലായിരുന്നു കൊമ്പുകളെന്നും ഏത് മൃഗത്തിന്റേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും എയര്‍പോർട്ട് സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കി. ലഡാക്കിക്കില്‍ ട്രക്കിംഗിനിടെ നാടന്‍ കാള ഇനത്തില്‍പ്പെട്ടത് എന്ന് കരുതുന്ന മൃഗത്തിന്റെ കൊമ്പുകള്‍ കണ്ടെത്തിയതായും കാനഡയിലേക്ക് കൊണ്ടുപോകുന്നതിനായി ലഗേജില്‍ സൂക്ഷിച്ചതാണെന്നും 32 കാരിയായ വ്യക്തമാക്കി.
വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്നും മോണ്‍ട്രിയലിലേക്ക് മടങ്ങും വഴി എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊമ്പുകള്‍ ബാഗില്‍ കണ്ടെത്തിയത്.
യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധന പൂര്‍ത്തിയാകുന്നത് വരെ കാനഡയിലേക്ക് നിലവില്‍ മടങ്ങിപ്പോകാന്‍ സാധിക്കില്ലെന്നും പോലീസ് പറഞ്ഞു.
