dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

വാടക വർധനവിൽ റെക്കോർഡ് സൃഷ്ടിച്ച് കാനഡ

Reading Time: < 1 minute

കാനഡയിലെ എല്ലാ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും ശരാശരി വാടക 2023 അവസാനത്തോടെ 2,178 ഡോളർ എന്ന റെക്കോർഡ് ഉയർന്ന നിരക്കിലെത്തിയതായി Rentals.ca റിപ്പോർട്ട്. ഇത് 2022 അവസാനത്തെ കണക്കായ 2,005 ഡോളറിൽ നിന്ന് 8.6% വർധനവ് ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, കാനഡയിൽ ശരാശരി വാടകയിൽ 22 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായും അല്ലെങ്കിൽ പ്രതിമാസ വാടക 390 ഡോളർ വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2023-ലെ വാടകയിൽ 8.6 ശതമാനം വർധനവും 2022-ൽ 12.1ശതമാനവും 2021-ൽ 4.6 ശതമാനലുമാണ് വർധനവുണ്ടായത്. എന്നാൽ അഞ്ച് വർഷത്തെ ശരാശരി വാർഷിക വർധനവ് 4.9 ശതമാനമാണെന്നും Rentals.ca റിപ്പോർട്ട് പറയുന്നു.
അപ്പാർട്ട്‌മെന്റ് വാടക 2023-ൽ അതിവേഗം വളർച്ച കൈവരിച്ചതായും ഒറ്റമുറി അപ്പാർട്ടുമെന്റുകളുടെ വാടകയിൽ 13 ശതമാനം ഉയർന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *