dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയിലുടനീളം വാക്കിങ് ന്യുമോണിയ രോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്

Reading Time: < 1 minute

കാനഡയിലുടനീളം വാക്കിങ് ന്യുമോണിയ രോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്. രോ​ഗവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ അസാധാരണമായ വർധനവുണ്ടായതായി മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യൻ ഡോ. ഏൾ റൂബിൻ പറയുന്നു.
കുട്ടികളിൽ ഈ രോഗം സാധാരണമാണ്, ഇത് സാധാരണയായി ന്യുമോണിയയുടെ ചെറിയ രൂപമാണെന്ന് വിദ​ഗ്ധർ പറയുന്നു. വാക്കിംഗ് ന്യുമോണിയ എന്നറിയപ്പെടുന്ന മൈകോപ്ലാസ്മ ന്യുമോണിയ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ സാധാരണമാണെന്ന് ഡോക്ടർമാർ പറയുന്നു. മൈകോപ്ലാസ്മ ന്യുമോണിയ ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധി ന്യുമോണിയയ്ക്ക് ശ്വസന പ്രശ്നങ്ങൾ പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർക്ക് ചികിത്സ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു.
കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും രോ​ഗം വർധിക്കുന്നതായി സാംക്രമിക രോഗ വിദഗ്ധൻ ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു. മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെപ്പോലെ, മൈകോപ്ലാസ്മ അണുബാധകളും പൊട്ടിപ്പുറപ്പെടുന്നത് കാനഡയിലെ ക്ലിനിക്കൽ, പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *