dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ആര്‍.എസ്.വി രോഗം; ഒൻ്റാറിയോ, ക്യുബെക്ക്, നുനാവുട്ട് എന്നിടങ്ങളിൽ വാക്സിൻ ഉടൻ നൽകും

Reading Time: < 1 minute

ഒൻ്റാറിയോ,ക്യുബെക്ക്, നുനാവുട്ട് എന്നീ പ്രവിശ്യകളിലെ കുട്ടികൾക്കുള്ള ആര്‍.എസ്.വി. (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) വാക്സിൻ ഉടൻ നൽകും. കോവിഡിന്റേതിനു സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍.എസ്.വി.
18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലുമാണ് കൂടുതലായി കാണുന്നത്.
ലോകത്ത് പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ ഈ രോഗം മൂലം മരണപ്പെടുന്നുവെന്നാണ് കണക്ക്. അതിവേഗം പകരുന്ന രോഗമായതിനാല്‍ ഐസൊലേഷന്‍ വേണ്ടിവരും. ആന്റിജന്‍ ടെസ്റ്റ്, മോളിക്യുലര്‍ ടെസ്റ്റിങ്, വൈറല്‍ കള്‍ച്ചര്‍ തുടങ്ങിയവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. റാപ്പിഡ് ടെസ്റ്റുമുണ്ട്.
യുഎസിൽ അഞ്ച് വയസിൽ താഴെയുള്ള ശരാശരി 100 മുതൽ 300 കുട്ടികൾ ആർ.എസ്.വി ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. 65 വയസിന് മുകളിലുള്ളവർ പ്രതിവർഷം 6000 മുതൽ 10000 വരെ മരണങ്ങലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർ.എസ്.വി ​ഗുരുതരമായാൽ ബ്രോങ്കിയോലൈറ്റിസ് അടക്കമുള്ള സങ്കീർണ്ണതകൾക്കും കാരണമാകാം.

Leave a comment

Your email address will not be published. Required fields are marked *