dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ്; ഒക്ടോബർ 11-ന് വിതരണം ചെയ്യും

Reading Time: < 1 minute

കാനഡയിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുന്നതിനുള്ള അഡ്വാൻസ്‌ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് ഒക്ടോബർ 11-ന് വിതരണം ചെയ്യും. യോഗ്യരായ അവിവാഹിതരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അവരുടെ വരുമാനത്തിനനുസരിച്ച് മൂന്ന് അടിസ്ഥാന ത്രൈമാസ കാനഡ വർക്കേഴ്സ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾക്ക് അർഹതയുണ്ട്. ഡിസംബർ 31-ന് നിങ്ങളുടെ പ്രായം 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള പങ്കാളിയോടൊപ്പമോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോപ്പവും താമസിക്കുന്നവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്.
അവിവാഹിതരായ കനേഡിയന്മാർക്ക് $1,518-ഉം യോ​ഗ്യരായ ഓരോ കുടുംബങ്ങൾക്കും അവരുടെ വരുമാനത്തിനനുസരിച്ച് $2,616 വരെ ലഭിക്കും.
നിങ്ങളുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് ഈ ആനുകൂല്യ തുക കുറയും. വരുമാനം 35,095 ഡോളറോ അതിൽ കൂടുതലോ ആണെങ്കിൽ ആനുകൂല്യം ലഭിക്കില്ല. കുടുംബങ്ങളുടെ വാർഷിക ​​വരുമാനം $28,494 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ പ്രതിവർഷം $2,616 വരെ ലഭിക്കും. വരുമാനം കൂടുതലാണെങ്കിൽ ആനുകൂല്യം കുറയും. വാർഷിക ​​വരുമാനം $45,934 അല്ലെങ്കിൽ അതിൽ കൂടുതലോ ആണെങ്കിൽ ആനൂകുല്യത്തിൻ അർഹത നഷ്ടപ്പെടും.

Leave a comment

Your email address will not be published. Required fields are marked *