ലണ്ടൻ: ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയില്‍ കനേഡിയൻ പാസ്പോര്‍ട്ട് ആറാം സ്ഥാനത്ത്. എന്നാൽ ഇന്ത്യന്‍ പാസ്പോര്‍ട്ട് എൺപത്തഞ്ചാം സ്ഥാനത്തേക്ക് താഴ്‌ന്നു. മറ്റ് രാജ്യങ്ങളിലെ പൗരർക്ക് വിസാരഹിത പ്രവേശനം നൽകുന്ന 195 രാജ്യങ്ങളുടെ പട്ടികയാണിത്. ഫ്രാൻസാണ് പട്ടികയിൽ ഒന്നാമത്.
അയല്‍രാജ്യമായ മാലദ്വീപ് പട്ടികയിൽ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. 58–-ാം സ്ഥാനത്തുള്ള മാലദ്വീപ് 96 രാജ്യക്കാർക്ക് വിസാരഹിത പ്രവേശം നൽകുന്നു. ഇന്ത്യ 62 രാജ്യക്കാർക്കാണ് വിസയില്ലാതെ പ്രവേശിക്കാൻ അനുമതി നൽകുന്നത്. പട്ടികയിൽ പാകിസ്ഥാൻ 106–-ാം ഇടത്താണ്. ചൈന 64ൽനിന്ന് 62ലേക്ക് നില മെച്ചപ്പെടുത്തി.
