ജീവിക്കാൻ ചിലവേറുന്നത് പോലെ കാനഡയിൽ മരണത്തിനും ചിലവ് ഏറുന്നു എന്ന് റിപ്പോർട്ട്. ശവസംസ്കാരത്തിനുള്ള ശരാശരി ചെലവ് 5,000 ഡോളർ മുതൽ 10,000 വരെയാണെന്നാണ് കണക്ക്.
ശവസംസ്കാരവുമായി ബന്ധപ്പെട്ട എല്ലാവിധത്തിലുള്ള ചെലവുകളും വർദ്ധിച്ചുവരികയാണെന്ന് ഫ്യൂണറൽ സർവീസസ് അസോസിയേഷൻ ഓഫ് കാനഡയുടെ തലവൻ ജെഫ് വീഫർ പറഞ്ഞു. തൊഴിലാളികളുടെ ചിലവ്, സംവിധാനങ്ങളുടെ ചിലവ്, ചടങ്ങുകൾക്ക് ആവശ്യമായ സാധനങ്ങളുടെ ചിലവ് എന്നിവയെല്ലാം വർദ്ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുമാനം കുറഞ്ഞ കനേഡിയൻ പൗരന്മാർക്ക് മരണാനന്തര ചെലവുകൾ താങ്ങാൻ പറ്റുന്നതാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ.







