ജസ്റ്റിൻ ട്രൂഡോയുടെ രാജിയോടെ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടിങ് ശതമാനത്തിൽ വീണ്ടും മുന്നേറ്റമുണ്ടായതായി അബാക്കസ് സർവേ. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ വോട്ടർമാരിൽ 47% കൺസർവേറ്റീവിനും 20% ലിബറലിനും 18% എൻഡിപിക്കും വോട്ട് ചെയ്യുമെന്ന് സർവേയിൽ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ കൺസർവേറ്റീവ് ലീഡിനെയും 2015 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ലിബറൽ വോട്ട് ഷെയറിനെയും സർവേയിൽ കാണാൻ സാധിക്കുന്നത്. വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവരിൽ കൺസർവേറ്റീവ് ലീഡ് 30 പോയിൻ്റായി ഉയർന്നു.
പ്രാദേശികമായി, ക്യൂബെക്കിൽ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും പ്രവിശ്യകളിലും കൺസർവേറ്റീവുകൾ ലീഡ് ചെയ്യുന്നത് തുടരുന്നതായും ബീസിയിൽ 21 ശതമാനം, ആൽബെർട്ടയിൽ 44 ശതമാനം, സസ്‌കാച്ചെവാനിലും മാനിറ്റോബയിലും 34 ശതമാനം, ഒൻ്റാറിയോയിൽ 25 ശതമാനം, അറ്റ്‌ലാൻ്റിക് കാനഡയിൽ 8 ശതമാനം എന്നിങ്ങനെ കൺസർവേറ്റീവ് ലീഡ് ചെയ്യുന്നു. ക്യൂബെക്കിൽ, ബിക്യു കൺസർവേറ്റീവുകളേക്കാൾ 5 ശതമാനം മുന്നിലാണ്, ലിബറലുകൾ മൂന്നാം സ്ഥാനത്തും.
ജനസംഖ്യാപരമായി, കൺസർവേറ്റീവുകൾ എല്ലാ പ്രായക്കാർക്കിടയിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ലീഡ് തുടരുന്നു. 44% സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ 51% പുരുഷന്മാർ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യും. ട്രൂഡോയുടെ രാജിയോടെ , കാനഡ ശരിയായ ദിശയിലേക്കാണ് പോകുന്നതെന്ന് പറയുന്നവരിൽ 4 ശതമാനം വർധിച്ചു. എന്നാൽ ഫെഡറൽ ഗവൺമെൻ്റിൻ്റെ വിശ്വാസ്യതയിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് സർവേ പറയുന്നു.
കൺസർവേറ്റീവ് വിജയ സാധ്യത കൂടി, 47% വോട്ടർമാർ പാർട്ടിക്കൊപ്പം; സർവേ

Reading Time: < 1 minute