കാനഡയില്‍ ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം 2050 ആകുമ്പോഴേക്കും 187 ശതമാനം ഉയരുമെന്ന് പഠന റിപ്പോര്‍ട്ട്. വിവിധ കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ സേവനങ്ങളും പിന്തുണയും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പഠനത്തില്‍ പറയുന്നു. കാനഡയില്‍ ഏജിംഗ് പോപ്പുലേഷന്‍ വര്‍ധിക്കുന്നതിനാല്‍ 26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 1.7 മില്യണ്‍ ആളുകള്‍ക്ക് ബ്രെയിന്‍ ഡിസോര്‍ഡര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അല്‍ഷിമെര്‍ സൊസൈറ്റി ഓഫ് കാനഡ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാനഡയിലും ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കപ്പെടുന്ന ഡിമെന്‍ഷ്യയെ സംബന്ധിച്ച് മികച്ച ധാരണ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യ പഠനമാണിതെന്ന് സംഘടന അവകാശപ്പെടുന്നു.
ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. ഇത് പലതരം ന്യൂറോ ഡിജെനറേറ്റീവ് ലക്ഷണങ്ങളായി പുരോഗമിക്കുന്നു. ഭാഷ, പെരുമാറ്റം, മാനസികാവസ്ഥ എന്നിവയെല്ലാം ഏതെങ്കിലും വിധത്തില്‍ ഡിഡിമെന്‍ഷ്യയായി മാറും.
