dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

യാത്ര ചെയ്യാൻ സുരക്ഷിതമായ രാജ്യങ്ങൾ; റാങ്കിങ്ങിൽ ഒന്നാമതായി കാനഡ

Reading Time: < 1 minute

2024ൽ ലോകത്ത് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡയാണെന്ന് വിലയിരുത്തി ഗവേഷകർ. വിസ്കോൺസിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യാത്ര ഇൻഷുറൻസ് സേവന ദാതാക്കളായ ബെർക്ക്ഷെയർ ഹതാവേയുടെ വാർഷിക റിപ്പോർട്ടിലാണ് വിലയിരുത്തൽ. റിപ്പോർട്ട് പ്രകാരം തീവ്രവാദ പ്രവർത്തനങ്ങൾ താരതമ്യേന കുറഞ്ഞ ഇടങ്ങളെയാണ് പ്രധാനമായും സുരക്ഷിതം എന്ന് വിലയിരുത്തുന്നത്. രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യത കുറഞ്ഞ സ്ഥലങ്ങളും ഇത് പ്രകാരം സുരക്ഷിതമാണ്. ഒരുതരത്തിലുള്ള വിവേചനങ്ങളോ ശല്യങ്ങളോ ഇല്ലാതെ മനുഷ്യർക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങളും ഇത്തരത്തിൽ സുരക്ഷിതമാണ്. ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കാനഡയെ ഏറ്റവും സുരക്ഷിതം എന്ന് വിലയിരുത്തിയിരിക്കുന്നത്. സ്വിറ്റ്സർലാൻഡ് ആണ് പട്ടികയിൽ രണ്ടാമത്. നോർവേ, അയർലന്റ്, നെതർലൻഡ്‌സ് എന്നിവയാണ് റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്ന മറ്റു രാജ്യങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *