മൂന്നാമൂഴത്തിനായി ഒരുങ്ങിക്കഴിഞ്ഞു നരേന്ദ്രമോദി. ഞായറാഴ്‌ച വൈകിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 8 ശനിയാഴ്‌ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുകയായിരുന്നു. ഇതോടെ ജവഹർ ലാൽ നെഹ്‌റുവിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന നേതാവ് കൂടിയാകും മോദി.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും ചടങ്ങിൽ പങ്കെടുക്കാനെത്തുX. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’,ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ക്ഷണമുണ്ട്.
പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം എന്നിവ അടക്കമുള്ള വകുപ്പുകളാണ് സഖ്യകക്ഷികൾ ആവശ്യപ്പെടുന്നത്. എന്നാൽ, വിട്ടുവീഴ്ചക്ക് ബിജെപി തയ്യാറാകില്ലെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കര്‍ പദവിക്കായുള്ള സഖ്യകക്ഷികളുടെ ആവശ്യവും അംഗീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേക്ക്: സത്യപ്രതിജ്ഞ ഞായറാഴ്ച
Reading Time: < 1 minute






