അതിര്‍ത്തികളിലെ ഫ്‌ളാഗ്‌പോളിംഗ് സൈറ്റുകള്‍ക്കും സമയങ്ങള്‍ക്കും മാറ്റം വരുത്തി കാനഡ, യുസ് അതോറിറ്റികള്‍.തിരക്കേറിയ യാത്രാ സമയങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വ്യാപാര സൗകര്യം ഉള്‍പ്പെടെയുള്ള മുന്‍ഗണന നൽകുന്നതിനും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെയും അപകടസാധ്യതയുള്ളവരെയും അഭയാര്‍ത്ഥികളെ തിരിച്ചറിയാനും തടയാനും പുതിയ മാറ്റങ്ങളിലൂടെ സാധിക്കും.
മെയ് 30 മുതല്‍ 12 കാനഡ-യുഎസ് ബോര്‍ഡര്‍ ക്രോസിംഗുകള്‍ മാത്രമേ പുതുതായി കടന്നുപോകുന്നവര്‍ക്ക് ഫ്‌ളാഗ്‌പോളിംഗ് സേവനങ്ങള്‍ നല്‍കൂ. 24 മണിക്കൂറിനുള്ളില്‍ കാനഡയ്ക്ക് പുറത്തേക്ക് പോയി മടങ്ങുന്ന താല്‍ക്കാലിക താമസക്കാര്‍ക്ക്(വര്‍ക്ക്/ സ്റ്റഡി പെര്‍മിറ്റ്, അല്ലെങ്കില്‍ വിസിറ്റര്‍ വിസ/ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍(ഇടിഎ) എന്നിവ ഉള്ളവര്‍) പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ നിന്നും ഇമിഗ്രേഷന്‍ സേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സമ്പ്രദായമാണ് ഫ്‌ളാഗ്‌പോളിംഗ്.
സൈറ്റുകളും സമയവും
Quebec Region
Armstrong—Monday-Thursday from 12 pm to 7 pm;
Saint Armand/Phillipsburg—Monday-Thursday from 9 am to 3 pm;
Saint Bernard de Lacolle—Monday-Thursday from 12 pm to 7 pm; and
Stanstead Route 55—Monday-Thursday from 8 am to 5 pm.
Southern Ontario Region
Fort Erie (Peace Bridge)—Tuesday-Thursday from 8 am to 12 am;
Niagra Falls Rainbow Bridge—Tuesday-Thursday from 8 am to 12 am; and
Queenston-Lewiston Bridge—Tuesday-Thursday from 8 am to 12 am.
Pacific Region
Abbotsford-Huntington—Monday-Thursday from 10 am to 4 pm;
Aldergrove—Monday-Thursday from 10 am to 4 pm;
Boundary Bar—Monday-Thursday from 10 am to 2 pm;
Douglas— Monday-Thursday from 10 am to 4 pm; and
Pacific Highway— Monday-Thursday from 10 am to 4 pm.






