ഈ വർഷത്തം മൂന്നാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് (ITA) 730 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. പൊതു നറുക്കെടുപ്പിലൂടെ 541 അല്ലെങ്കിൽ അതിന് മുകളിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ജനുവരി 23-ന് നടന്ന അവസാന ജനറൽ നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ CRS കട്ട്ഓഫ് സ്‌കോർ 2 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്.
