കാനഡയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയായ ലൈഫ്ലാബ്സിനെ അമേരിക്കന്‍ കമ്പനിക്ക് വിറ്റു. 1.35 ബില്യണ്‍ ഡോളറിനാണ് മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയെ അമേരിക്ക ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ 17 വര്‍ഷമായുള്ള ലൈഫ്ലാബ്സിന്റെ കാനഡയിലെ പ്രവര്‍ത്തനം പൂര്‍ണമായും അമേരിക്കന്‍ കമ്പനിയുടെ നിയന്ത്രണത്തിലാകും.
കരാര്‍ പൂര്‍ത്തിയാക്കിയാല്‍ ലൈഫ്ലാബ്സ് കനേഡിയന്‍ ആസ്ഥാനം, മാനേജ്മെന്റ് ടീം, സ്വന്തം ബ്രാന്‍ഡ് എന്നിവ നിലനിര്‍ത്തും. കാനഡയിലെ രോഗികളുടെ ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
കാനഡയിലെ മറ്റൊരു ഹെല്‍ത്ത്കെയര്‍ കമ്പനി ഡൈനകെയറും അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതതയിലാണ്.
കാനഡയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയെ ഏറ്റെടുത്ത് അമേരിക്ക
Reading Time: < 1 minute






