കലിഫോർണിയ : ഗോൾഡൻ ഗ്ലോബ്സിൽ തിളങ്ങി ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയ പെരെസ്. മികച്ച വിദേശഭാഷാ സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ്സ് നേടിയ ചിത്രം ആകെ നാല് അവാർഡുകൾ നേടി. ദ് ബ്രൂട്ടലിസ്റ്റിന്റെ സംവിധായകൻ ബ്രാഡി കോർബെറ്റ് ആണ് മികച്ച സംവിധായകൻ. മികച്ച നടി (കർള സോഫിയ ഗാസ്‌കോൺ), മികച്ച സ്വഭാവനടി (സോ സൽദാന,, സെലീന ഗോമസ്) എന്നീ പുരസ്കാരങ്ങളും എഇംഗ്ലീഷിതര വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരം നേടാനായില്ല. മികച്ച സംവിധാനത്തിനുള്ള നോമിനേഷനിൽ ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ ഉൾപ്പെട്ടിരുന്നു. സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായൽ കപാഡിയ. കാൻ ചലചിത്രമേളയിൽ ചിത്രം ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ
മികച്ച ചിത്രം (മ്യൂസിക്കൽ/ കോമഡി)- എമിലിയ പെരെസ്
മികച്ച ചിത്രം (ഡ്രാമ) – ദ ബ്രൂട്ടലിസ്റ്റ്
മികച്ച സംവിധായകൻ- ബ്രാഡി കോർബെറ്റ് (ദ ബ്രൂട്ടലിസ്റ്റ്)
മികച്ച നടൻ (ഡ്രാമ) – ഫെർണാൻഡ ടോറെസ് (ഐ ആം സ്റ്റിൽ ഹിയർ)
മികച്ച നടൻ (മ്യൂസിക്കൽ/ കോമഡി)- സെബാസ്റ്റ്യൻ സ്റ്റാൻ (എ ഡിഫറന്റ് മാൻ)
മികച്ച നടി (മ്യൂസിക്കൽ/ കോമഡി)- ഡെമി മൂർ (ദ സബ്സ്റ്റൻസ്)
മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ) – ഷോഗൺ
മികച്ച നടി ( ടിവി സീരീസ് ഡ്രാമ) – അന്ന സവായ് (ഷോഗൺ)
മികച്ച ടെലിവിഷൻ സീരീസ് (മ്യൂസിക്കൽ/ കോമഡി)- ഹാക്ക്സ്
മികച്ച ടെലിവിഷൻ ലിമിറ്റഡ് സീരീസ് – ബേബി റെയ്ൻ ഡീർ
സിനിമാറ്റിക് ആൻഡ് ബോക്സോഫീസ് അച്ചീവ്മെന്റ് – വിക്കഡ്
മികച്ച സംഗീതം- എൽ മാൽ, എമീലിയ പെരെസ്
മികച്ച പശ്ചാത്തല സംഗീതം- ചാലഞ്ചേഴ്സ്
മികച്ച അനിമേഷൻ ചിത്രം- ഫ്ലോ