ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്നും പുറപ്പെട്ട അവർ പിന്നീട് എയർഫോഴ്സ് വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്സ് താവളത്തിലാണ് ഷെയ്ഖ് ഹസീനയെ വഹിച്ചുള്ള സി 130 ജെ വിമാനം ഇറങ്ങിയത്. വൈകീട്ട് വൈകിട്ട് 5.36 നാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ അവരെ എയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലോ ലൻഡനിലോ അഭയം തേടുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അയൽരാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശുമായുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ബംഗ്ലാദേശ് കരസേനാ മേധാവി രാഷ്ട്രീയ നേതാക്കളെ കണ്ടു, ക്രമസമാധാന ചുമതല ഏറ്റെടുക്കുമെന്ന് അദ്ദേഹം അറയിച്ചു.
രാഷ്ട്രീയ നേതാക്കളെ കണ്ടതായും ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുക്കുമെന്ന് പറഞ്ഞതായും ബംഗ്ലാദേശ് കരസേനാ മേധാവി പറഞ്ഞു.
അതേസമയം അവാമി ലീഗിൻ്റെ ധാക്ക ജില്ലാ ഓഫീസ് പ്രക്ഷോഭകർ തീയിട്ടു. സമീപത്തെ ഗ്യാസ് സിലിണ്ടർ കടയിലേക്കും തീ പടർന്നതായി ബംഗ്ലാദേശ് പത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ വീണതിനാൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ നിരവധി അവാമി ലീഗ് നേതാക്കളും അനുഭാവികളും എംപിമാരും ത്രിപുരയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒഴുകിയെത്തിയതായി ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചുവെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.







