ടൊറന്റോയില്‍ ഹോണ്ട കാനഡയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് മുന്നറിയിപ്പ് നൽകി കമ്പനി. പുല്ലുവെട്ടുന്ന യന്ത്രം, സ്നോ ബ്ലോവറുകള്‍ എന്നിവ 90 ശതമാനം വിലക്കിഴിവില്‍ വില്‍ക്കുന്നുവെന്ന പരസ്യവുമായാണ് വ്യാജ വെബ്സൈറ്റ് രംഗത്ത് വന്നിരിക്കുന്നത്. വെബ്സൈറ്റുമായി രു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഹോണ്ടയുടെ ബ്രാന്‍ഡില്‍ കൊടുത്തിരിക്കുന്ന 1,000 ഡോളറിന് മുകളില്‍ വില വരുന്ന പുല്‍ത്തകിടി യന്ത്രത്തിന് വ്യാജ വെബ്സൈറ്റില്‍ വില 88 ഡോളറാണ്. റീട്ടെയ്ല്‍ വില 9,000 ഡോളറിന് മുകളിലുള്ള സ്നോ ബ്ലോവറിന് വ്യാജ വെബ്സൈറ്റില്‍ 126 ഡോളറാണ് വില. ഹോണ്ട കാനഡയുടേതെന്ന് കരുതി നിരവധി ആളുകള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
തങ്ങളുടെ ഡീലര്‍മാരുമായോ, ഏതെങ്കിലും പങ്കാളിയുമായോ വെബ്സൈറ്റിന് ബന്ധമില്ലെന്നും ഹോണ്ട കാനഡ പ്രതികരിച്ചു.
കാനഡയിൽ ഹോണ്ട കാനഡയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; മുന്നറിയിപ്പ് നൽകി കമ്പനി

Reading Time: < 1 minute