ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു. ട്രൂഡോ തനിക്ക് കാബിനറ്റിൽ മറ്റൊരു സ്ഥാനം വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഈ തീരുമാനമെന്ന് ഫ്രീലാൻഡ് പറഞ്ഞു. താൻ ഒരു ലിബറൽ എംപിയായി തുടരുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അവർ വ്യക്തമാക്കി. ഫ്രീലാൻഡ് ഫാൾ ഇക്കണോമിക് റിപ്പോർട്ട് അവതരിപ്പിക്കുന്നത് മണിക്കൂറുകൾക്ക് മുമ്പാണ് രാജിവച്ചിരിക്കുന്നത്.
