മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 253 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീം, സ്കിൽഡ് വർക്കേഴ്സ് ഓവർസീസ്, സ്കിൽഡ് വർക്കേഴ്സ് ഇൻ മാനിറ്റോബ എന്നീ വിഭാഗങ്ങളിലായാണ് നറുക്കെടുപ്പ് നടത്തിയത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികളിൽ 43 പേർക്ക് സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈലും, തൊഴിലന്വേഷക മൂല്യനിർണ്ണയ കോഡും ആവശ്യമാണ്.
അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീം വഴി 156 ഉദ്യോഗാർത്ഥികൾക്കും, സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാഗത്തിത്തിൽ 47 ഉദ്യോഗാർത്ഥികൾക്കും, സ്കിൽഡ് വർക്കേഴ്സ് ഇൻ മാനിറ്റോബ വിഭാഗത്തിൽ 50 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.







