ഒക്ടോബർ 1മുതൽ സസ്‌കാച്ചെവാനിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി വർധിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ മിനിമം മണിക്കൂർ വേതനം 14 ഡോളറായിരുന്നു. 2022-ൽ മിനിമം വേതനം $11.81-ൽ നിന്ന് $13-ലേക്ക് വർധിപ്പിച്ചിരുന്നു. പിന്നീട് ഓരോ വർഷവും 1 ഡോളർ വീതം വർധിപ്പിക്കുകയായിരുന്നു.
ഈ വർഷത്തെ പ്രവിശ്യാ ബജറ്റിൽ പുതിയ നികുതികളോ നികുതി വർദ്ധനവോ ഉണ്ടായിട്ടില്ല. 2007 മുതൽ, നികുതി ഇളവുകളുടെ ഫലമായി 112,000 താഴ്ന്ന വരുമാനക്കാരായ സസ്‌കാച്ചെവൻ നിവാസികൾ പ്രവിശ്യാ ആദായനികുതി അടയ്ക്കുന്നില്ല.
പ്രവശ്യയിലെ തൊഴിലാളികളെ സഹായിക്കാനാണ് മിനിമം വേതനം വർധിപ്പിക്കുന്നതെന്ന് ലേബർ റിലേഷൻസ് ആൻഡ് വർക്ക്‌പ്ലേസ് സേഫ്റ്റി മന്ത്രി ഡോൺ മക്‌മോറിസ് പറഞ്ഞു.
മിനിമം വേതനം വർധിപ്പിച്ച് സസ്‌കാച്ചെവാൻ
Reading Time: < 1 minute






