കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകള്‍ക്ക് പരിധി ഏർപ്പെടുത്തുന്നത് കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും വിദ്യാര്‍ത്ഥികളെയും ബാധിക്കുമെന്ന് കോളേജസ് ഒന്റാരിയോ. ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും കോളേജസ് ഒന്റാരിയോ വ്യക്തമാക്കി. തിരക്കിട്ട നീക്കങ്ങള്‍ വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഇത് അനാവശ്യമായ പ്രക്ഷോഭത്തിന് ഇടയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനം നടപ്പാകുന്നതോടെ ചില കോളേജുകൾ പൂട്ടാനും പലതിനും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോളേജസ് ഒന്റാരിയോ പറയുന്നു.
