ബീസിയിലെ സറേയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പരിപാടിക്കിടെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധ പ്രകടനം. വെള്ളിയാഴ്ച രാത്രി ഗില്‍ഡ്‌ഫോര്‍ഡിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന സറേ ബോര്‍ഡ് ഓഫ് ട്രേഡ് പ്രോഗ്രാമില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാർ പങ്കെടുക്കുന്നതിനിയയിലാണ് പ്രതിഷേധം നടന്നത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊപാതകത്തില്‍ പ്രതിഷേധിച്ച് സിഖ് സമുദായത്തിലെ നൂറുകണക്കിന് അംഗങ്ങളാണ് ഹോട്ടലിന് സമീപം എത്തിച്ചേർന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് തങ്ങള്‍ ആദ്യ ദിവസം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുകണെന്ന് ഗുരു നാനാക്ക് ഗുരുദ്വാരയുടെ ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ ഹോത്തി പറഞ്ഞു. പ്രകടനക്കാര്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായി.







