ഓട്ടവ പാര്‍ലമെന്റ് ഹില്ലില്‍ Vote16 ഉച്ചകോടി നടന്നു. കാനഡയില്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. 14 നും 24 നും ഇടയില്‍ പ്രായമുള്ള കനേഡിയന്‍ യുവാക്കളെ കൂടുതലായി രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കാനഡയിലെ യംഗ് പൊളിറ്റീഷ്യന്‍സ് ഗ്രൂപ്പ് വ്യക്തമാക്കുന്നു.
സെനറ്റിന് മുമ്പാകെ സെനറ്റര്‍ മാരിലോ മക്‌ഫെഡ്രന്‍ ബില്ല് അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ സെക്കന്‍ഡ് റീഡിംഗ് വോട്ടിന് ബില്ല് വന്നേക്കാം. ഇത് പാസായാല്‍ ദേശീയ വോട്ടിംഗ് പ്രായം 16 ആയി കുറയും.
അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ക്യൂബ, ഇക്വഡോര്‍, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ വോട്ടിംഗ് പ്രായം 16 ആയി കുറച്ചിട്ടുണ്ട്. കാനഡയില്‍ 1970 വരെ ഫെഡറല്‍ തെരഞ്ഞെടുപ്പുകളുടെ പ്രായം 21 ആയിരുന്നു. പിന്നീട് ഇത് 18 ആയി കുറയ്ക്കപ്പെട്ടു.
കാനഡയില്‍ വോട്ടിംഗ് പ്രായം 16 ആക്കിയേക്കും
Reading Time: < 1 minute






