രാജ്യത്ത് ഭവന പ്രതിസന്ധി വർദ്ധിക്കുന്നതിനാൽ ഓരോ വർഷവും രാജ്യത്ത് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഭവനമന്ത്രി ഷോൺ ഫ്രേസറും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറും പറഞ്ഞു. വൻതോതിലുള്ള ഇമിഗ്രേഷൻ വർദ്ധനവ് ഭവന, സേവനങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുന്നതായി കാനഡ ഇമിഗ്രേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പാൻഡെമിക്കിന് ശേഷമുള്ള കുടിയേറ്റം വർദ്ധിപ്പിച്ചില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമായിരുന്നതായും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്ന ബിസിനസ്സുകൾ അടച്ചുപൂട്ടുമെന്നും ആരോഗ്യ പരിപാലനം ഉൾപ്പെടെ കനേഡിയൻമാർക്ക് ആവശ്യമായ സാമൂഹിക സേവനങ്ങൾ കൂടുതൽ വൈകുകയോ ആക്‌സസ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടാകുകയോ ചെയ്യുമായിരുന്നേനെയെന്ന് ഫ്രേസറും, മാർക്ക് മില്ലറും പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ഭവന പ്രതിസന്ധി കുടിയേറ്റ ലക്ഷ്യങ്ങളും താൽക്കാലിക റസിഡന്റ് അഡ്മിഷനുകളും ക്രമീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതായും മില്ലറും ഫ്രേസറും പറയുന്നു. അന്തർദേശീയ വിദ്യാർത്ഥികളുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റാൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾ ഉറപ്പുനൽകുന്നില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് കൂടുതൽ നടപടിയെടുക്കാൻ തയ്യാറാണെന്ന് ലിബറൽ മന്ത്രിമാർ പറയുന്നു. കാനഡയിലേക്ക് വരുന്ന സ്ഥിരതാമസക്കാരുടെ എണ്ണം 2026-ൽ 500,000 ആയി നിരത്താൻ തീരുമാനിച്ചതായും മില്ലർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവർക്ക് താമസിപ്പിക്കാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം മാത്രമേ സ്വീകരിക്കുകയുള്ളൂ, അല്ലെങ്കിൽ കാമ്പസിന് പുറത്ത് വീട് കണ്ടെത്തുന്നതിന് സഹായിക്കുമെന്നും ഇരു മന്ത്രിമാരും പ്രസ്താവനയിൽ വ്യക്തമാക്കി.വിസകൾ ഗണ്യമായി പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും പ്രസ്താവനയിൽ പറയുന്നു.
