പുലർച്ചെ വാൻകൂവർ ഐലൻഡിന് പടിഞ്ഞാറ് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പോർട്ട് ആലീസിൽ നിന്ന് 168 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പുലർച്ചെ 4:44 നാണ് സംഭവം നടന്നതെന്ന് എർത്ത്ക്വാക്ക് കാനഡ. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതേ സ്ഥലത്ത് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു. മേയ് രണ്ടിന് റിപ്പോർട്ട് ചെയ്ത ഭൂചലനം പോർട്ട് ആലീസിൽ നിന്ന് 206 കിലോമീറ്റർ അകലെയായിരുന്നു.
വാൻകൂവർ ഐലൻഡിൽ ഭൂചലനം
Reading Time: < 1 minute






