അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി മൺട്രിയോൾ. 150 നഗരങ്ങളുടെ പട്ടികയിൽ മൺട്രിയോൾ പത്താം സ്ഥാനം നേടിയപ്പോൾ കാനഡയിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരമായ ടൊറൻ്റോ 11-ാം സ്ഥാനത്തും വാൻകൂവർ 19-ാം സ്ഥാനത്തും എത്തി.
ലോകമെമ്പാടുമുള്ള സർവകലാശാലകളിടെ രാജ്യാന്തര വിദ്യാർത്ഥികളുടെ അനുപാതം, സാംസ്കാരിക പശ്ചാത്തലങ്ങൾ, ജീവിതരീതികൾ, ഐഡൻ്റിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ ക്വാക്വരെല്ലി സൈമണ്ട്സ്(ക്യുഎസ്) ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ക്യൂബെക്കിലെ ഏറ്റവും വലിയ നഗരമായ മൺട്രിയോൾ 100-ൽ 92.1 സ്കോർ നേടി. ഓരോ വർഷവും 150 രാജ്യങ്ങളിൽ നിന്നുള്ള 40,000 അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് നഗരത്തിൽ പഠനം നടത്തുന്നതായി ടൂറിസം മൺട്രിയോൾ പറയുന്നു.
മികച്ച പത്ത് നഗരങ്ങളുടെ പട്ടിക
London
Tokyo
Seoul
Munich
Melbourne
Sydney
Paris
Zurich
Berlin
Montreal







