dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡയിൽ നൊറോവൈറസ് കേസുകൾ വർധിക്കുന്നു

Reading Time: < 1 minute

കാനഡയിൽ നൊറോവൈറസ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. പ്രായമായവരിലും  ചെറിയ കുട്ടികളിലും അപകടസാധ്യത  കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ശീതകാലത്തും വസന്തത്തിൻ്റെ തുടക്കത്തിലും വീട്ടിനുള്ളിൽ ആളുകൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുമ്പോഴാണ് ഈ രോഗം കൂടുതൽ പടരുന്നതായി BC സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു.
ശീതകാലമായതോടെ രോഗം കൂടുതലായി കാണുന്നതായും കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കൊവിഡ് വൈറസിന് ശേഷം ഏറ്റവുമധികം പടർന്നു പിടിക്കുന്ന രോഗങ്ങളിൽ ഒന്നായി നൊറോവൈറസ് മാറിയിരിക്കുന്നതായി  ഹാമിൽട്ടണിലെ സെൻ്റ് ജോസഫ്സ് ഹെൽത്ത്‌ കെയറിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. സൈൻ ചാഗ്ല പറയുന്നു.
ഛർദ്ദി, വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവയാണ് നോറോവൈറസ് ലക്ഷണങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *