dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

ഒസിഐ കാർഡ് ഉടമകൾക്ക് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യ

Reading Time: < 1 minute

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ ) കാർഡ് ഉടമകൾക്ക് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യ. നേരത്തെ ഇന്ത്യൻ പൗരന്മാർക്ക് സമാനമായ പല പ്രത്യേക അധികാരങ്ങൾ ലഭിച്ചിരുന്ന ഒസിഐ കാർഡ് ഉടമകൾക്ക് ഇനിമുതൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നതിന് ഉൾപ്പെടെ പ്രത്യേക അനുമതി നേടണം. ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ്, വടക്കേ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ സന്ദർശിക്കുന്നതിനാണ് അനുമതി നേടേണ്ടി വരിക. യാത്രയെ മാത്രമല്ല, ബിസിനസ്, മതപരമായ കാര്യങ്ങൾ എന്നിവയെ ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധിക്കും.
ഒസിഐ കാർഡ് ഉടമകൾ ( PIO കാർഡ് ഉടമകൾ ഉൾപ്പെടെ ) വിദേശ രാജ്യത്തിൻ്റെ പാസ്‌പോർട്ട് കൈവശമുള്ള ഒരു വിദേശ പൗരനാണ്. ഇന്ത്യൻ പൗരനല്ല – എന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ വിശദീകരണം അവരെ വിദേശീയരായി അടയാളപ്പെടുത്തുന്നതും ഇന്ത്യയിലെ ഇവരുടെ നിയമപരമായ സാധുത പുനർനിർചിക്കുന്നതുമാണ്.
മിഷനറി പ്രവർത്തനങ്ങൾ, മാധ്യമപ്രവർത്തനം, ചില മതപരമായ പ്രവർത്തനങ്ങൾ ( പ്രത്യേകിച്ച് മുസ്ലിം അജണ്ട പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത് ) എന്നിവയ്ക്കെല്ലാം പ്രത്യേക അനുമതി ആവശ്യമാണ് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള ബുള്ളറ്റിൽ വ്യക്തമാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *