ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ(ഐഇസി) വിവിധ വിഭാഗങ്ങൾക്ക് കീഴിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 2,036 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ, യംഗ് പ്രൊഫഷണലുകൾ, ഇന്റർ നാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിലായാണ് ഇൻവിറ്റേഷൻ നൽകിയത്.
ഏറ്റവും വലിയ ഐഇസി വിഭാഗമായ വർക്കിംഗ് ഹോളിഡേ വിസയിൽ, 32 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്ക് 1,776 ഓപ്പൺ വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി. യംഗ് പ്രൊഫഷണൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ക്ലോസ്ഡ് വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 190 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. വരാനിരിക്കുന്ന നറുക്കെടുപ്പുകൾക്ക് 4,953 സ്പോട്ടുകൾ ഇപ്പോഴും ലഭ്യമാണ്. ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിലുള്ളവർക്ക് 90 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. വർക്കിംഗ് ഹോളിഡേ പൂളിൽ, ഈ വർഷം ബാക്കി ഉള്ള 21,801 സ്പോട്ടുകൾക്കായി 32,556 അപേക്ഷകരുണ്ട്.
IEC 2024; 2,036 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






