കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറയുന്നു. 2021 മാർച്ചിലെ ഉപഭോക്തൃ വില സൂചികയിലെ ഏറ്റവും കുറഞ്ഞ വാർഷിക വർധനവ് ജൂലൈയിൽ രേഖപ്പെടുത്തി. ജൂണിൽ 2.7 ശതമാനമായിരുന്ന നിരക്ക് ജൂലൈയിൽ 2.5 ശതമാനമായാണ് കുറഞ്ഞത്.
ടൂറുകൾ, വാഹനങ്ങൾ, വൈദ്യുതി എന്നിവയുടെ വില നിരക്ക് കുറക്കാൻ സഹായിച്ചു. ഉയർന്ന വാടകയും മോർട്ടെജ് പേയ്മെന്റുകളും കാനഡക്കാർ ഗണ്യമായി നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഷെൽട്ടർ വില ജൂണിലെ 6.2 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി കുറഞ്ഞുവെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.
ഉയർന്ന പണപെരുപ്പതിനെതിരായി നടന്ന പോരാട്ടത്തിലെ സുപ്രധാന പുരോഗതിയായി കുറഞ്ഞ നിരക്കിനെ കാണാമെങ്കിലും വിവിധ മേഖലകൾ ഇപ്പോഴും വില സമ്മർദ്ദം നേരിട്ടു കൊണ്ടിരിക്കുകയാണ്.
