dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Cricket #Sports

ഏഷ്യാ കപ്പ്​: പാകിസ്​താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

Reading Time: < 1 minute

വനിത ട്വൻറി 20 ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ പാകിസ്​താനെതിരെ ഇന്ത്യക്ക്​ ഏഴുവിക്കറ്റി​ന്റെ അനായാസ ജയം. ആദ്യം ബാറ്റ്​ ചെയ്​ത പാകിസ്​താൻ ഉയർത്തിയ 108 റൺസ്​ ഇന്ത്യ വെറും മൂന്നുവിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു. മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ ദീപ്​തി ശർമ, രണ്ട്​ വിക്കറ്റ്​ വീതമെടുത്ത രേണുക സിങ്​, പൂജ വസ്​ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവരാണ്​ ബാറ്റിങ്ങിനെ ചുരുട്ടിക്കൂട്ടിയത്​. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത ഇന്ത്യൻ സംഘം പാക്​ ബാറ്റർമാരിൽ ആരെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 25 റൺസെടുത്ത സിദ്ര അമീനാണ്​ പാകിസ്​താ​െൻറ ടോപ്പ്​ സ്​കോറർ.35പന്തുകളാണ്​ സിദ്ര ഇതിനായി നേരിട്ടത്​​.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ എളുപ്പമായിരുന്നു. ഷെഫാലി വർമയും (29 പന്തിൽ 40) സ്​മൃതി മന്ദാനയും (31 പന്തിൽ 45) മിന്നും തുടക്കമാണ്​ നൽകിയത്​.85 റൺസിലാണ്​ ഇന്ത്യയുടെ ആദ്യ വിക്കറ്റ്​ വീണത്​. ജൂലൈ 21ന്​ യു.എ.ഇക്കെതിരെയാണ്​ ഇന്ത്യയുടെ അടുത്ത അടുത്ത മത്സരം.

Leave a comment

Your email address will not be published. Required fields are marked *