ഉഷ്ണതരംഗം തുടർച്ചയായി രണ്ടാം ദിവസവും തുടരുന്ന ടൊറൻ്റോയിൽ പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് കൂടി പുറപ്പെടുവിച്ച് എൻവയോൺമെന്റ് കാനഡ. ഉഷ്ണതരംഗ മുന്നറിയിപ്പിന് പുറമെയാണ് പുതിയ മുന്നറിയിപ്പ് കൂടി ഇന്ന് രാവിലെ പുറപ്പെടുവിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും നഗരത്തിലും ജിടിഎ യിലുമുടനീളം ഉയർന്ന തോതിൽ വായു മലിനീകരണം ഉണ്ടായേക്കാം എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ആളുകൾക്ക് ചുമ, തൊണ്ടയിൽ അസ്വസ്ഥത, തലവേദന, ശ്വാസംമുട്ട്, എന്നിവ അനുഭവപ്പെടാം. ആസ്മ പോലുള്ള ശ്വാസകോശ രോഗങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും ഉള്ള കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. മിസ്സിസാഗ, ബ്രാംപ്റ്റൺ, ബർലിംഗ്ടൺ, ഓക്ക്വില്ല, വോൺ , റിച്ച്മണ്ട്ഹിൽ, എന്നിങ്ങനെ ജിടിഎയിലുടനീളം മുന്നറിയിപ്പ് ബാധകമാണ്.
.






