ഇസ്ലാമാബാദ്: പാകിസ്താൻ തെരഞ്ഞെടുപ്പിൽ ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) ലീഡ് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലം പുലർച്ചയോടെ പുറത്തുവന്നു തുടങ്ങിയത്.
ജയിലിലുള്ള ഇംറാൻ ഖാനും പാർട്ടിയിലെ പ്രമുഖർക്കും മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നില്ല, അതിനാൽ സ്വതന്ത്രരായാണ് സ്ഥാനാർഥികൾ മത്സരിച്ചത്. പി.ടി.ഐയുടെ നാല് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് ജയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 150 സീറ്റ് നേടി വിജയിക്കുമെന്ന് അവകാശവാദവുമായി ഇന്നലെത്തന്നെ പിടിഐ രംഗത്തെത്തിയിരുന്നു
മുൻ പ്രധാനമന്ത്രിമാരായ നവാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലിം ലീഗും (നവാസ്- പി.എം.എൽ.എൻ) നാല് സീറ്റുകളിൽ ജയിച്ചു. മു ൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും മുൻ വിദേശ കാര്യ മന്ത്രിയുമായ വൽ ഭുട്ടോയുടെ പാകിസ്താൻ പീപ്ൾ സ് പാർട്ടി പി.പി.പി രണ്ട് സീറ്റുകളിൽ ജയിച്ചു. എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. എന്നാൽ വോട്ടെണ്ണൽ മന്ദഗതിയിലാണ് നടക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്. വോട്ടെണ്ണൽ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനിടയിൽ പലയിടങ്ങളിലായി വ്യാഴാഴ്ച 12 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും 39 പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.
