കഴിഞ്ഞ വാരാന്ത്യത്തിൽ മാരിടൈം പ്രവിശ്യകളെ മൂടിയ കനത്ത മഞ്ഞുവീഴ്ച ഫ്രീസിംങ് റയ്നായി മാറുമെന്നും ഒന്റാറിയോ, ക്യുബെക്കിൽ കൊടുങ്കാറ്റ് വരുന്നു എൺവയോൺമെന്റ് കാനഡ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ 150 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്ത ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെയേടെ ഫ്രീസിംങ് റയ്നിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ കെയ്പ് ബ്രെട്ടണില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യകളിലെ ജനങ്ങളേട് വീടുകളിൽ തന്നെ തുടരാനും റോഡുകളിൽ നിന്ന് മാറിനിൽക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പ് ശക്തമായ കാറ്റ് കാരണം മാറ്റിവച്ചു. ഐലൻഡിലെയും ന്യൂ ബ്രൺസ്വിക്കിലെയും നോവ സ്കോഷ്യയിലെയും കമ്മ്യൂണിറ്റികളിൽ ഫ്രീസിംങ് റയ്നൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം.
ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോറിന്റെ ഉയർന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ 20 സെന്റിമീറ്റർ വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. തെക്കൻ സസ്കാച്ചെവൻ, മാനിറ്റോബ, വടക്കുപടിഞ്ഞാറൻ ഒന്റാരിയോ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്കൻപ്രിയറി കളിലും വടക്കൻ ഒന്റാരിയോയിലും ഈ ആഴ്ച അവസാനത്തോടെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും എൺവയോൺമെന്റ് കാനഡ പറയുന്നു.
