dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയില്‍ 2024ലെ ഡേ നൈറ്റ് സേവിങ് ടൈം നവംബര്‍ മൂന്നിന് അവസാനിക്കും

Reading Time: < 1 minute

2024ലെ ഡേ നൈറ്റ് സേവിങ് ടൈം നവംബര്‍ മൂന്നിന് അവസാനിക്കും. നവംബര്‍ മൂന്ന് ശനിയാഴ്ച കാനഡയിലെ മിക്ക മേഖലകളിലുമുള്ള പൗരന്മാര്‍ ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അവരുടെ മാന്വല്‍ ഡിവൈസുകള്‍ സജ്ജമാക്കണം. സ്മാര്‍ട്ട്ഫോണുകളും, സ്മാര്‍ട്ട് വാച്ചുകളും മറ്റ് ഡിജിറ്റല്‍, വൈഫൈ പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണങ്ങളും ഉറങ്ങുമ്പോള്‍ ഓട്ടോമാറ്റിക്കലി ക്രമീകരിക്കാന്‍ സാധ്യതയുണ്ട്. കാനഡയില്‍ എല്ലാ പ്രദേശങ്ങളിലുള്ളവരും ഡേലൈറ്റ് സേവിംഗ് ടൈം പാലിക്കുന്നില്ല. യുക്കോണ്‍, സസ്‌ക്കാച്ചെവനിലെ ഭൂരിഭാഗം പ്രദേശങ്ങള്‍, ക്യുബെക്ക്, ഒന്റാരിയോ, ബീസി എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവ വര്‍ഷം മുഴുവനും സ്റ്റാന്‍ഡേര്‍ഡ് സമയമാണ് തുടരുക.
വര്‍ഷത്തില്‍ രണ്ട് തവണയാണ് കനേഡിയന്‍ ഈ പ്രവര്‍ത്തി ചെയ്യേണ്ടുന്നത്. കാനഡയിലെ മിക്ക പ്രദേശങ്ങളിലും ഇത് ബാധകമാണ്. ഇത് എളുപ്പമുള്ള കാര്യമല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എല്ലാ പ്രവിശ്യകളും സ്റ്റേറ്റും ഒരേ സമയത്താണ് നീങ്ങുന്നതെങ്കില്‍ എളുപ്പമായിരിക്കുമെന്നന്നും ചില പ്രവിശ്യകള്‍ മാത്രം ഇതില്‍ നിന്ന് നീങ്ങുന്നത് ബുദ്ധിമുട്ടാണെന്നുമുള്ള അഭിപ്രായവുമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *