dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

കാനഡയിലെ 7 പ്രവിശ്യകളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

Reading Time: < 1 minute

ഇന്ന് കാനഡയിലെ കിഴക്കൻ തീരത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ കെൽസി മക്വെൻ. ന്യൂ ബ്രൺസ്വിക്ക് ഉൾപ്പെടെ അറ്റ്ലാന്റിക് കാനഡയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മുതൽ ശനിയാഴ്ച വരെ ന്യൂ ബ്രൺസ്വിക്ക് പ്രദേശത്ത് 30 മുതൽ 90 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വടക്കൻ മേഖലകളിൽ ഏകദേശം 25 മുതൽ 45 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും ശനിയാഴ്ചയോടെ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു. നോവ സ്കോട്ടിയയിൽ 60 മില്ലിമീറ്റർ വരെ മഴയും ന്യൂഫൗണ്ട്‌ലാൻഡിൻ്റെയും ലാബ്രഡോറിൻ്റെയും ചില ഭാഗങ്ങളിൽ 70 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴ തുടരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ന് രാവിലെ വരെ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. സെൻ്റ് ലോറൻസ് നദിയുടെ തെക്കൻ തീരത്തും ക്യൂബെക്കിലെ ഗാസ്‌പെ പെനിൻസുലയിലും താമസിക്കുന്നവർ ഇന്ന് മുതൽ ശനിയാഴ്ച വരെ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കെൽസി മക്വെൻ അറിയിച്ചു. ഒൻ്റാറിയോയിൽ, സുപ്പീരിയർ തടാകത്തിൻ്റെ വടക്കുകിഴക്കൻ തീരത്തുള്ള കമ്മ്യൂണിറ്റികളോട് 15 മുതൽ 35 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു. മാനിറ്റോബ, സസ്‌കാച്ചെവൻ, നോർത്തേൺ കാനഡ എന്നിവിടങ്ങളിൽ അലേർട്ടുകളൊന്നും പ്രാബല്യത്തിലില്ല. എന്നാൽ ആൽബർട്ടയിൽ ഹിൻ്റൺ-ഗ്രാൻഡെ കാഷെ പ്രദേശത്ത് ഇന്ന് രാവിലെ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി. ഇന്ന് 15 സെൻ്റീമീറ്റർ വരെ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വായു ഗുണനിലവാര പ്രസ്താവനകൾ ബീ.സി.യിൽ തുടരുന്നു.

Leave a comment

Your email address will not be published. Required fields are marked *