കുട്ടികളെ ഉപേക്ഷിക്കാൻ ശ്രമിച്ച കാനഡക്കാരിയായ അമ്മ അറസ്റ്റിൽ. മെക്സിക്കോയിലെ കാൻകൂണിലാണ് സംഭവം. തിരക്ക് പിടിച്ച ടൂറിസം സ്പോട്ടിലെ തെരുവോരത്ത് രണ്ട് കുട്ടികളെ ഉപേക്ഷിച്ചു കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു ഇവർ. കുട്ടികളിൽ ഒരാൾക്ക് മൂന്ന് വയസിൽ താഴെ പ്രായവും ഒരാൾ കൈകുഞ്ഞുമാണ്. കഴിഞ്ഞ ആഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കുട്ടികളെ വളർത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുട്ടികൾ സർക്കാർ സംരക്ഷണതിലാണെന്നും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കാനഡ; വളർത്താൻ സാമ്പത്തിക ശേഷിയില്ല : പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ
Reading Time: < 1 minute






