രാജ്യത്തെ ദുർബലമായ തൊഴിൽ ഉൽപ്പാദനക്ഷമത, കുറഞ്ഞ തോതിലുള്ള ബിസിനസ് നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതര മുന്നറിയിപ്പുമായി ബാങ്ക് ഓഫ് കാനഡ. അടിയന്തര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇത് അഭിസംബോധന ചെയ്യാതിരുന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ജീവിത നിലവാരം നിലനിർത്തുന്നതിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നതെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കുന്നു.
സാമ്പത്തിക ഔട്ട്പുട്ട് ( മണിക്കൂറിൽ ) വിലയിരുത്തുമ്പോൾ കാനഡ അമേരിക്കയ്ക്കും അതേ നിലയിലുള്ള മറ്റ് രാജ്യങ്ങൾക്കും പിന്നിലേക്ക് പോകുന്നതായി ഹാലിഫാക്സിൽ നടത്തിയ ഒരു പ്രസംഗത്തിൽ ബാങ്ക് ഓഫ് കാനഡ സീനിയർ ഡെപ്യൂട്ടി ഗവർണർ കരോളിൻ റോഗേർസ് പറയുന്നു. ദുർബലമായ ബിസിനസ് നിക്ഷേപങ്ങൾ, ശുഷ്കമായ കിടമത്സരം, നൈപുണ്യമുള്ള കുടിയേറ്റക്കാരെ കനേഡിയൻ തൊഴിൽ ശക്തിയിലേക്ക് കൂട്ടിച്ചേർക്കാൻ സാധിക്കാത്ത സാഹചര്യം എന്നിങ്ങനെയുള്ള പ്രതിസന്ധികൾ അവർ ചൂണ്ടിക്കാട്ടി. ഇത് ഒരു അടിയന്തിര സാഹചര്യമാണെന്നും അവർ പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്നത് അടിയന്തിര സാഹചര്യം; പണപ്പെരുപ്പം നിയന്ത്രിക്കാൻ ബുദ്ധിമുട്ടെന്ന് ബാങ്ക് ഓഫ് കാനഡ
Reading Time: < 1 minute






