നാല് വര്‍ഷത്തിനിടെ കനേഡിയന്‍ ഡോളര്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ഈ ആഴ്ച നാല് വര്‍ഷത്തിനിടെ ആദ്യമായി കനേഡിയന്‍ ഡോളര്‍ യുഎസ് ഡോളറിനേക്കാള്‍ 72 സെന്റിന് താഴെ ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 72 സെന്റിന് താഴേക്ക് പോയതിന് ശേഷം ചൊവ്വാഴ്ച 71.89 ല്‍ ക്ലോസ് ചെയ്തു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ടൂള്‍ എക്‌സ്ഇ പ്രകാരം വെള്ളിയാഴ്ച രാവിലെ വരെ കനേഡിയന്‍ ഡോളര്‍ 71.86 സെന്റിലാണ്.
ജനസംഖ്യാവര്‍ധന, പാര്‍പ്പിടപ്രതിസന്ധി തുടങ്ങിയവയാണ് കനേഡിയന്‍ ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. സാമ്പത്തിക കാഴ്ചപ്പാടുകളിലെ വ്യതിചലനവും പലിശനിരക്ക് തീരുമാനങ്ങളുമാണ് കനേഡിയന്‍ ഡോളറിന്റെ ഇടിവിലേക്ക് നയിക്കുന്നതെന്ന് ബീസി നോര്‍ത്ത് ബിഎംഒ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്‌റ്റെഫാനി പാട്രിജ് പറയുന്നു.
യുഎസ് തെരഞ്ഞെടുപ്പും കനേഡിയന്‍ ഡോളറിന്റെ ഇടിവിനെ സ്വാധീനിക്കുന്നുണ്ട്. മേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ കനേഡിയന്‍ കറന്‍സി 70 സെന്റില്‍ താഴെ ഇടിവ് നേരിടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.







