dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ഇറാൻ റെവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച്‌ കാനഡ

Reading Time: < 1 minute

ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച്‌ കാനഡ.ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള സുപ്രധാന ചുവട്‌വെപ്പാണിതെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വിശേഷിപ്പിച്ചു.
ഐആർജിസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരക്കണക്കിന് മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കാനഡയിൽ പ്രവേശിക്കുന്നത് വിലക്കുന്നതാണ് ഈ നീക്കം.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി അടുത്ത ബന്ധമുള്ള ഇറാനിലെ ഒരു പ്രധാന സൈനിക, രാഷ്ട്രീയ, സാമ്പത്തിക ശക്തിയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്. ഇറാൻ്റെ തന്ത്രപ്രധാനമായ ആയുധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്വന്തം കരസേന, നാവികസേന, വ്യോമസേന എന്നിവയുമായി 190,000-ത്തിലധികം സജീവ ഉദ്യോഗസ്ഥർ ഉള്ള ഗ്രൂപ്പാണ് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ്.
IRGC യുടെ ഭീകര സംഘടനയെ നേരിടാൻ കാനഡ അതിൻ്റെ പക്കലുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുമെന്ന ശക്തമായ സന്ദേശമാണ് ഈ നടപടി നൽകുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ലെബ്ലാങ്ക് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *