ഗൂഗിൾ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾക്ക് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് ആഗോള വാർത്താ ശൃംഖലയായ സിഎൻഎന്നും. 100 ഓളം ജീവനക്കാരെയാണ് പിരിച്ചു വിടുക. കമ്പനി ചീഫ് മാർക്ക് തോംസൺ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് മെമ്മോ അയച്ചു.
തങ്ങളുടെ വാർത്ത ശേഖരണ, ഡിജിറ്റൽ ന്യൂസ് വിഭാഗങ്ങളെ തമ്മിൽ ലയിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വീഡിയോ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരുങ്ങുന്നുണ്ട്. പണം നൽകികൊണ്ടുള്ള കണ്ടന്റ് വിപുലമാക്കാനും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ പ്രഖ്യാപനം. ഈ വർഷം തന്നെ ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ രംഗത്തേക്ക് സിഎൻഎൻ ചുവട് വയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 3,500 ജീവനക്കാരാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്.
നൂറ് കണക്കിന് ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി സിഎൻഎൻ
Reading Time: < 1 minute






