dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിലെ ഹിന്ദുക്ഷേത്രത്തിൽ കവർച്ച; ഇന്തോ-കനേഡിയന്‍ പൗരനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Reading Time: < 1 minute

മിസിസാഗയിലെ ഹിന്ദുക്ഷേത്രത്തിൽ കവർച്ച നടത്തിയ കുറ്റവാളിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. ഇന്തോ-കനേഡിയന്‍ പൗരനായ 41കാരന്‍ ജഗദീഷ് പന്ദേറിനെയാണ് പീല്‍ പോലീസ് തിരയുന്നതെന്ന്. ഒക്ടോബര്‍ 4ന് മിസിസാഗ, ആല്‍ഫ മില്‍സ് റോഡുകള്‍ക്ക് സമീപമുള്ള ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും ഇയാൾ പണം മോഷ്ടിച്ചിരുന്നു. ഇയാള്‍ മുമ്പും ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചതിന് നിരവധി തവണ പോലീസ് പിടിയിലായിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാനഡയിലെ ദുര്‍ഹം റീജിയണിലെയും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നിലധികം തവണ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. ഇതേവര്‍ഷം മറ്റ് ക്ഷേത്രങ്ങളില്‍ നടന്ന നിരവധി മോഷണങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 905-453-2121 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *