dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Jobs #Kerala

നഴ്സുമാർക്ക് ജർമ്മനിയിലേക്ക് അവസരമൊരുക്കാൻ നോർക്ക

Reading Time: < 1 minute

തിരുവനന്തപുരം : ആരോഗ്യ മേഖലയിലെ നഴ്സ്മാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ ജർമ്മനി . ഇതിനായി ഒരു വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒന്നര ലക്ഷം നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് ഉദ്ദേശ്യം. കേരളത്തിലെ നഴ്സ്മാർക്ക് ഇത് സുവർണാവസരമാണ്. കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കവഴിയാണ് ഈ റിക്രൂട്ട്‌മെന്‍റ് നടപടികൾ പുരോഗമിക്കുന്നത്. നഴ്സുമാർ അടക്കമുള്ള ഹെൽത്ത് കെയർ സ്റ്റാഫ് ക്ഷാമം പരിഹരിക്കാൻ ‘ട്രിപ്പിള്‍ വിന്‍’ എന്ന പ്രത്യേക പദ്ധതിയും ജർമനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ കൂടാതെ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളെയും ഈ പദ്ധതിക്കു കീഴിൽ റിക്രൂട്ട് ചെയ്യും.ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മന്‍ ഭാഷാപഠനത്തിന് യോഗ്യത നേടിയവരില്‍ നിന്ന് എംപ്ലോയര്‍ അഭിമുഖങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കും. പദ്ധതി പ്രകാരം ഇതുവരെ 107 നഴ്സുമാരാണ് കേരളത്തില്‍ നിന്നു ജര്‍മനിയിലെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *